
കൊച്ചി: കരവിരുതിന്റെയും കൈപ്പുണ്യത്തിന്റെയും ഗ്രാമകാഴ്ചകളുമായി രാജ്യത്തെ ആദ്യഗ്രാമീണ സംരംഭമായ ഇ- കൊമേഴ്സ് എക്സ്പോ സമാപിച്ചു. വൈവിധ്യങ്ങള്‍ നിറഞ്ഞ ഗ്രാമീണ ഉത്പ്പന്നങ്ങളുടെയും നാട്ടിന്‍പുറത്തിന്റെ നന്മകള് നിറഞ്ഞ ഒട്ടേറെ വിഭവങ്ങളുടെ സമൃദ്ധിയുമായിട്ടാണ് ഗ്രാമോദയ ലോഞ്ച് എക്സ്പോ തുടങ്ങിയിരുന്നത്.
ഗ്രാമീണ സംരംഭകരെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കൃത്രിമ ബുദ്ധിയുടെയും (AI), ഓട്ടോമേഷന്റെയും ശക്തിയിലൂടെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്സ് മാർക്കറ്റ്പ്ലേസാണ് ഗ്രാമോദയ.
കേരളത്തിലെ ഗ്രാമങ്ങളിലും, ചെറുപട്ടണങ്ങളിലുമായി പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സംരംഭകർ, കരകൗശല പ്രവർത്തകർ, കർഷകർ, കുടുംബശ്രീ യൂണിറ്റുകൾ, വനിതാ സംരംഭകർ, സ്വയം സഹായ സംഘങ്ങൾ എന്നിവരുടെ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണി ലഭ്യമാക്കിയാണ് പ്രദർശനം നടത്തിയത്.
Photo Courtesy - Google









